Sunday, January 24, 2010

മുടിയനായ പുത്രന്‍

കുറെ കാലം ആയി അമ്മ സിനിമയ്ക്കു പോണം എന്ന് പറയുന്നു ..
അങ്ങനെ ഇന്നലെ രാത്രി ഒരു കല്യാണം കൂടിയിട്ടു വരുന്ന വഴിക്ക് ,ഞാന്‍ അങ്ങ് പ്രസ്താവിച്ചു “ഇന്ന് നമുക്ക് ഒരു സിനിമ കാണാം” .

ഞാനും ,കസിനും ,അമ്മയും ,മാമിയും കാറില്‍ . അങ്ങനെ 2ഹരിഹര്‍ നഗര്‍ കാണാന്‍ സിനിമാശാലയില്‍ കയറി ..

തെണ്ടേ കിടക്കുന്നു ,താഴെ പോലും സീറ്റ്‌ കിട്ടാന്‍ ഇല്ല ..ആകെ desp ആയി .. എല്ലാര്ക്കും മോഹം കൊടുതിട്ടു എന്തേലും പടം കാണിച്ചില്ലേല്‍ പാപം കിട്ടും എന്ന്നു കരുതി ,കാര്‍ തിരിച്ചു സ്രീകുമാരിലേക്ക് വിട്ടു …. 4 ടിക്കറ്റ്‌ എടുത്തു ,ബാല്കന്യില്‍ ആസനം ഉറപിച്ചു …

എന്തായിരുന്നു ഒച്ചപാട് ,എന്തായിരുന്നു ഷോ !!!!!!!

സിനിമ കഴിഞ്ഞപ്പോള്‍ അമ്മയുടെ വക ഒരു ചോദ്യം “ഇതാണോടാ സിനിമ .. അടിയും വെടിയും തെറിയും മാത്രം …തുണി ഇല്ലാതെ പെണ്ണുങ്ങള്‍ക്ക്‌ മത്രം കുറവില്ല ..ഒരു കുടുംബ കഥ എങ്കിലും ഉണ്ടോടാ?? അവന്റെ ഒരു സിനിമ ” …മ്മ്മ്മ്മ്മം

എന്തായാലും മാമിയെ കൊണ്ട് വീട്ടില്‍ വിട്ടപ്പോള്‍ ഒരു ഡയലോഗ് അടിച്ചു മാമി
"ഇന്ന് എന്തായാലും ഉറങ്ങാന്‍ പറ്റില്ല

അങ്ങനെ സാഗര്‍ ഏലിയാസ് ജാക്കി കാണിച്ചു ഞാന്‍ വീടുകാരുടെ കണ്ണിലെ കരട് ആയി ..

No comments:

Post a Comment